മോസ്കോ: കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റിന്റെ 12-ാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് തോല്‍വി. കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് അമേരിക്കയുടെ ഹികാരു നകാമുറയോട് 26 നീക്കത്തിനൊടുവിലാണ് പരാജയം സമ്മതിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന ആനന്ദ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആകെ 14 റൗണ്ടുകളുള്ള ടൂര്‍ണമെന്റില്‍ ജേതാവാകണമെങ്കില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ആനന്ദിന് വിജയം അനിവാര്യമായി തീര്‍ന്നു. 6.6 പോയിന്റാണ് ആനന്ദിന്. ലെവോണ്‍ ആരോണിയനുമായി സമനില പാലിച്ച നകാമുറ 7 പോയിന്റ് നേടി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. വാസലിന് ടോപോലോവിനെ പരാജയപ്പെടുത്തിയ സെര്‍ജി കര്ജാക്കിനും ഏഴ് പോയിന്റുണ്ട്. ആനന്ദിന് 6.5 പോയിന്റാണുള്ളത്. പീറ്റര്‍ സിഡ്ലറും ലെവോണ്‍ അരോണിയനും അനീഷ് ഗിരിയും 6 വീതം പോയിന്റുമായി തൊട്ടുപിന്നില്‍. അനീഷ് ഗിരിയുമായാണ് ആനന്ദിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: