കോട്ടയം: ഭാരതീയ വിചാരകേന്ദ്രം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ കോട്ടയം പബ്ലിക് ലൈബ്രറി കെട്ടിടത്തിലുള്ള വ്യാസ് അക്കാദമി ഹാളില്‍ നടക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രതി ബി. ഉണ്ണിത്താന് മുഖ്യാതിഥിയായിരിക്കും. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. വി.ആര്. സോന സമ്മേളനം ഉദ്ഘാടനം ചെയ്യും. സര്‍വ്വകലാശാലകളിലെ ദേശവിരുദ്ധ പ്രവണതകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും പ്രമേയാവതരണവും നടക്കും. അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തുമെന്ന് ഭാരതീയ വിചാരകേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: