തിരുവനന്തപുരം: ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയുടെ അച്ഛന് പ്രഭുല്ലകുമാര്‍ (88) അന്തരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയിലായിരുന്നു അന്ത്യം. ഒറീസയിലെ ആദ്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഗവണ്മെന്റ് ഓഫ് ഇന്ത്യ റൂറല്‍ ഇലക്ട്രിഫിക്കേഷന് ജനറല്‍ മാനേജരും ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭൂവനേശ്വറില്‍ ‘സരസ്വതി ദേവി എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്’ വഴി വിദ്യാഭ്യാസ ധനസഹായവും നല്കി വരുന്നുണ്ട്. ഭാര്യ പരേതയായ ഊര്‍മ്മിള ദേവി. മറ്റു മക്കള്‍: പ്രവീണ്‍ മൊഹന്തി (ഫിനാന്‍സ് കണ്‍സള്‍ട്ടന്റ്, മുംബൈ), മധുചന്ദ്ര, മധുമിത, മധുലത. മരുമക്കള്‍: സര്‍സര്‍ പട്നായക്, സത്യാദാസ് (കാനഡ), ബിഹു മഹപത്ര, പ്രണതി മൊഹന്തി. മരണാനന്തര ചടങ്ങ് 29 ന് രാവിലെ 8.30 ന് ചീഫ് സെക്രട്ടറിയുടെ വസതിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: