ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്കു ഈസ്റ്റര്‍ ആശംസിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ സ്മരിക്കാമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. തമ്മില്‍ തമ്മിലുള്ള യോജിപ്പും ഐക്യവും ശക്തിപ്പെടുന്നതിനും ഈസ്റ്റര്‍ മുഖാന്തിരമാകട്ടെയെന്നും മോദി ആശംസിച്ചു.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. എല്ലാവര്ക്കും, പ്രത്യേകിച്ചു ക്രൈസ്തവ സഹോദരീസഹോദരന്മാര്ക്ക് ഈസ്റ്ററിന്റെ എല്ലാ നന്മകളും ആശംസിക്കുന്നതായി പ്രണാബ് മുഖര്‍ജി സന്ദേശത്തില്‍ പറഞ്ഞു.
മാനവികതയോടുള്ള യേശു ക്രിസ്തുവിന്റെ പരിധികളില്ലാത്ത സ്നേഹമാണ് ഈസ്റ്റര്‍ ഓര്‍മിപ്പിക്കുന്നത്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് അനുസ്മരിക്കുന്നതോടൊപ്പം സ്നേഹം, സത്യം, ത്യാഗം, ക്ഷമ തുടങ്ങിയ അദ്ദേഹത്തിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണം. യേശുക്രിസ്തു നിലകൊണ്ട മാനവികത തങ്ങളുടെ പാത തെളിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: