ജില്ലയുടെ വടക്കന്‍ മേഖലയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം

Sunday 27 March 2016 6:23 pm IST

അരൂര്‍: ജില്ലയുടെ വടക്കന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രദേശം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ശുദ്ധജല ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ ജപ്പാന്‍ പദ്ധതിയുടെ പൈപ്പിടല്‍ ജോലി തുടരുകയാണ്. അരൂര്‍, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത് എന്നീ പഞ്ചായത്തുകളിലാണ് കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്നത്. വേനല്‍ ശക്തമായതോടെ തോടുകളിലേയും, കിണറുകളിലെയും ജലനിരപ്പ് താഴ്ന്ന് മാലിന്യം നിറഞ്ഞ സ്ഥിതിയാണ്. കുഴല്‍ കിണറുകളില്‍ നിന്നു ലഭിക്കുന്ന വെള്ളത്തിന് ദുര്‍ഗന്ധവും ഉപ്പുരസവും, നിറവ്യത്യാസവും ഉള്ളതിനല്‍ ഉപയോഗിക്കാനാകാത്ത നിലയിലാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തുകളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുകയാണ് പതിവ്. എന്നാല്‍ ജലക്ഷാമം രൂക്ഷമായിട്ടു പോലും പഞ്ചായത്തുകള്‍ ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ലത്രേ. ആരോഗ്യ വകുപ്പും പഞ്ചായത്തും, വ്യവസായ ശാലയും ചേര്‍ന്നാണ് മുന്‍ വര്‍ഷങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തിയിരുന്നത്. പ്രാഥിക ആവശ്യത്തിനു പോലും തുള്ളി വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.