മാര്‍ക്കറ്റില്‍ ലിറ്ററിന് 90 രൂപയ്ക്ക് കിട്ടുന്ന വെൡച്ചണ്ണയ്ക്ക് 100 രൂപ
തൊടുപുഴ: മാര്‍ക്കറ്റില്‍ ലിറ്ററിന് 90 രൂപയ്ക്ക് കിട്ടുന്ന വെള്ളിച്ചെണ്ണ സപ്ലെകോ ഷോറൂമില്‍ നിന്നും വാങ്ങിയാല്‍ 100 രൂപ കൊടുക്കണം. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് വെളിച്ചെണ്ണ വില നൂറില്‍ നിന്നും തൊണ്ണൂറിലെത്തിയത്. എന്നാല്‍ ഈ വിലക്കുറവ് സപ്ലൈകോ അറിഞ്ഞമട്ടില്ല. വില പിടിച്ചു നിര്‍ത്താന്‍ എന്ന അവകാശവാദവുമായി പ്രവര്‍ത്തിക്കുന്ന സപ്ലൈകോയാണ് വെളിച്ചെണ്ണക്ക് വില കൂട്ടി വില്‍ക്കുന്നത്. സപ്ലെകോയില്‍ നിന്നും വെളിച്ചെണ്ണ വാങ്ങുന്നവര്‍ക്ക് ലിറ്ററിന് 10 രൂപ വീതം നഷ്ടപ്പെടുകയാണ്. പൊതു വിപണിയിലെ വിലയില്‍ നിന്നും വില കുറച്ച് സാധനങ്ങള്‍ വില്‍ക്കേണ്ട സര്‍ക്കാര്‍ സംവിധാനമാണ് പൊതുമാര്‍ക്കറ്റിലെ വിലയിലും കൂടിയ വിലയ്ക്ക് വെളിച്ചെണ്ണ വിറ്റ് നാട്ടുകാരെ പറ്റിക്കുന്നത്. പൊതു വിപണിയിലെ വിലക്കയറ്റത്തില്‍ നിന്നും സാധാരണക്കാരനെ രക്ഷിക്കേണ്ട സപ്ലൈകോയാണ് നിരുത്തരപരമായ നടപടിയിലൂടെ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നത്. വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ സപ്ലെകോ ഷോറൂമിലെത്തുന്നവര്‍ അറിയാതെ ഈ ചതിയില്പെടുകയാണ്. പൊതുമാര്‍ക്കറ്റിലെ സാധനങ്ങളുടെ വില നിരീക്ഷിക്കാത്തവര് വളരെ എളുപ്പം വഞ്ചിതരാകുന്നു. പൊതുമാര്‍ക്കറ്റിലെ വിലയേക്കാളും കൂട്ടി വെളിച്ചെണ്ണ സപ്ലൈകോയില്‍ വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: