വെള്ളമുണ്ട: കളഞ്ഞുപോയ സ്വര്‍ണ്ണം തിരികെ നല്കി വയറിംഗ് തൊഴിലാളി മാതൃകയായി. വെള്ളമുണ്ട സ്വദേശി ഫൈസലിന്റെ ഭാര്യ പീച്ചംങ്കോട് എണ്ണകുട്ടിയാന് സൈനബയുടെ നാല് ഗ്രാം തൂക്കമുള്ള കൈ ചെയ്നാണ് കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ടൗണില്‍ വെച്ച് നഷ്ടപ്പെട്ടത്. ഈ സ്വര്‍ണ്ണം വയറിംഗ് ജോലിക്കാരനായ പുതിയിടം ധന്യാ നിവാസില്‍ സനൂപിന് ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ ഇത് മാനന്തവാടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ സൈനബ ശനിയാഴ്ച്ച സ്റ്റേഷനിലെത്തിയാണ് സ്വര്‍ണ്ണം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സനൂപിനെ വിളിച്ചുവരുത്തി ഇയാളുടെ സാന്നിധ്യത്തില്‍ ട്രാഫിക്ക് എ.എസ്.ഐ. വി.വി. തോമസ് സ്വര്‍ണ്ണം സൈനബയ്ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: