ആലുവ: അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാരസഭയും ശ്രീശബരിമല ധര്‍മ്മശാസ്താ ആലങ്ങാട് യോഗവും സംയുക്തമായി മെയ് 27, 28 തീയതികളില്‍ മണപ്പുറത്ത് സംഘടിപ്പിക്കുന്ന അഖിലഭാരത അയ്യപ്പ മഹാസംഗമവും ശ്രീധര്‍മ്മ ശാസ്താ മഹായഞ്ജവും വിജയിപ്പിക്കുന്നതിന് വിവിധ ഹൈന്ദവ സമുദായ സംഘടനകളെയും കോര്‍ത്തിണക്കാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.
സംഗമം വിജയിപ്പിക്കാന്‍ 101 പേര് അടങ്ങുന്ന ജനറല്‍ കമ്മിറ്റിയും 26 സബ് കമ്മിറ്റികളും രൂപീകരിച്ചു. ശശികുമാര്‍ ചെയര്‍മാനും അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാരസഭ ദേശീയ സെക്രട്ടറി കെ. അയ്യപ്പദാസ് സംഘാടക സമിതി ജനറല്‍ കണ്‍വീനറുമാണ്. എഴിക്കോട് ശശി നമ്പൂതിരി, പി.എന്‍.കെ. മേനോന്, ചെമ്പോല ശ്രീകുമാര്‍, എം.എന്‍. സത്യദേവന്, എടമന ദാമോദരന്‍ പോറ്റി (വൈസ് ചെയര്മാന്മാര്), സജീവ് കുമാര്‍ തത്തയില്‍, വിനോദ് ബാലകൃഷ്ണന്, പി.എ. സജീവ്, അനില്‍ സ്വാമി, വേണു കുറുമശേരി (ജോയിന്റെ കണ്‍വീനര്‍മാര്‍), എ.സി. കലാധരന്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
സംഘാടക സമിതി യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ. അയ്യപ്പദാസ് അദ്ധ്യക്ഷനായിരുന്നു. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന, അഖില ഭാരതീയ അയ്യപ്പധര്‍മ്മ പ്രചാരസഭ മുഖ്യ രക്ഷാധികാരി പി.എന്‍.കെ. മേനോന്, ആലങ്ങാട് യോഗം പ്രസിഡന്റ് സജീവ് കുമാര്‍ തത്തയില്‍, മുന്‍ ജിസിഡിഎ സെക്രട്ടറി എം.എന്‍. സത്യദേവന്, ചെമ്പോല ശ്രീകുമാര്‍, കൊടുവഴങ്ങ ബാലകൃഷ്ണന്, എ.സി. കലാധരന്‍, വിജയന് കുളത്തേരി, സജിത്ത് പൈ, സുധീഷ് കുമാര്‍, രാജീവ് എരുമക്കാട്ട്, ടി.എ. സജീവ് എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ സന്ദേശവുമായി 25 മുതല്‍ 27 വരെ എറണാകുളം, തൃശൂര്‍ ജില്ലകളിലായി അയ്യപ്പരഥ യാത്രയും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: