കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയില്‍

Sunday 27 March 2016 8:46 pm IST

വണ്ടിപ്പെരിയാര്‍: കഞ്ചാവുമായി എറണാകുളം സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കമ്പത്ത് നിന്ന് എറണാകുളത്തേക്ക് കടത്താന്‍ ശ്രമിച്ച മുക്കാല്‍ക്കിലോ കഞ്ചാവുമായി വഴിക്കുളങ്ങര പൂതാംപിളളി വീട്ടില്‍ ലിജോ ജോര്‍ജജ്(32) ആണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കുമളി ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. എറണാകുളം കളമശ്ശേരി എച്ച്എംടി കോളനിയില്‍ താമസിക്കുന്ന പ്രസന്നന്‍ എന്നയാള്‍ക്ക് വേണ്ടിയാണ് ഇയാള്‍ കഞ്ചാവ് വാങ്ങിച്ചുകൊണ്ടുവന്നത്. പ്രസന്നനുവേണ്ടിയുളള അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സി കെ, പ്രിവന്റീവ് ഓഫീസര്‍ സേവ്യര്‍ പി ഡി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി, രവി വി, അനീഷ് ടി എ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.