കെഎസ്സ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Sunday 27 March 2016 8:49 pm IST

പന്തളം: കെ.എസ്സ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.രണ്ടു പേരുടെ നിലഗുരുതരം.കാര്‍ യാത്രക്കാരായ ചെങ്ങന്നൂര്‍ പെണ്ണുക്കര മണ്ണില്‍ വീട്ടില്‍ എം.എസ്സ്.പ്രദീപ്(43) ഭാര്യ സോണി(38) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.ഇവരെ തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.ബസ്സ് യാത്രക്കാരായ നെടുമങ്ങാട് പറതോട്ടുകോണത്ത് സത്യഭാമ(60),കോതമംഗലം വടാട്ടുപാറ നീറ്റാളില്‍ ഹൗസില്‍ അപ്പുക്കുട്ടന്‍(64),തിരുവനന്തപുരം താണ്ടൂര്‍ രാജു(56) എന്നിവരെ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്‌ രാവിലെ ഒന്‍പതുമണിയോടെ പന്തളം ചിത്രാആശുപത്രി ജംഗ്ഷനു സമീപമാണ് അപകടം.തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കുപോകുകയായിരുന്ന കെ.എസ്സ്.ആര്‍.ടി.സി ബസ്സും ചെങ്ങന്നൂരില്‍ നിന്നും അടൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ച്. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.