കല്യാണ്‍ ജൂവലേഴ്‌സിന്റെ ഖത്തറിലെ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു

Sunday 27 March 2016 8:50 pm IST

കല്യാണ്‍ ജൂവലേഴ്‌സിന്റെ വിവിധ ഷോറൂമുകളുടെ ഉദ്ഘാടനം
അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍
തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു

കൊച്ചി: വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖത്തറിലെ അല്‍ ഖോര്‍, അബു ഹാമര്‍, ബര്‍വ വില്ലേജ്, ഗരാഫ, അല്‍ റയ്യാന്‍, ഏഷ്യന്‍ ടൗണ്‍, എച്ച്ബികെ സിഗ്നല്‍ എന്നിവിടങ്ങളിലെ ഏഴ് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനങ്ങള്‍ക്കായി അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമാ താരങ്ങള്‍ എത്തി.
കല്യാണ്‍ ജൂവലേഴ്‌സിന്റെ സ്വകാര്യ ജെറ്റായ എംബ്രേര്‍ ലെഗസി 650-ല്‍ വന്നിറങ്ങിയ അമിതാഭ് ബച്ചന്‍ ഗരാഫ, അല്‍ റയ്യാന്‍, ഏഷ്യന്‍ ടൗണ്‍, എച്ച്ബികെ സിഗ്നല്‍ എന്നിവിടങ്ങളിലെ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഖോര്‍, അബു ഹാമര്‍, ബര്‍വ വില്ലേജ് എന്നിവിടങ്ങളിലെ ഷോറൂമുകള്‍ നാഗാര്‍ജുന, പ്രഭു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കല്യാണ്‍ ജൂവലേഴ്‌സിന്റെ ഷോറൂമുകളില്‍ വന്‍ ജനാവലി തടിച്ചുകൂടിയത് ഏറെ ആഹ്ലാദകരമാണെന്നും ജിസിസിയില്‍ കല്യാണിനും സവിശേഷമായ ആഭരണ ബ്രാന്‍ഡിനുമുള്ള പ്രശസ്തിയാണ് ഇത് വ്യക്തമാക്കുന്നതെന്നും കല്യാണ്‍ ജൂവലേഴ്‌സ് സിഎംഡി ടി.എസ്. കല്യാണരാമന്‍ അവകാശപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.