രാജാക്കാട്: 330 ഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് തേനി തേവരകുണ്ട് സ്വദേശി മുരുകേഷ്(54)ആണ് കഴിഞ്ഞ ദിവസം അടിമാലിയില്‍ നര്‍ക്കോട്ടിക്ക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. രാജാക്കാട് സ്കൂളിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട മുരുകേഷിനെ എന്‍ഇഎസ് സിഐ കെ ആര് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചപ്പോള്‍ കഞ്ചാവ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും രാജാക്കാടിന് കൊണ്ടുവന്നതെന്ന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: