പെഷാവര്‍: പാക്കിസ്ഥാനില്‍ ഭൂചലനം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വാത് ജില്ലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തി. സ്വാത് താഴ്വര തുടര്‍ച്ചയായി ചെറുതും വലുതുമായ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്ന മേഖലയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാക്കിസ്ഥാന്റെ വടക്കന്‍ പ്രദേശങ്ങളിലുണ്്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200ല്‍ അധികം പേര് മരിക്കുകയും 1000ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: