ഇടുക്കി: കഞ്ചാവുമായി തമിഴ്നാട് സ്വദേശി കുമളിയില്‍ പിടിയില്‍. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി തമിഴ്ശെല്‍വം(29)ആണ് പിടിയിലായത്. അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും കുമളി ചെക്ക്പോസ്റ്റ് എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നലെ രാവിലെ പ്രതി പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 1150 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ ബസിറങ്ങിയ ശേഷം നടന്ന് ചെക്ക്പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി കുടുങ്ങുന്നത്. ഇയാളുടെ കൈയ്യില്‍ തൂക്കിപ്പിടിച്ചിരുന്ന സഞ്ചിയില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം എസ് ജനീഷ്, കുമളി ചെക്ക്പോസ്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി ആര് സെല്വരാജന്, ഉദ്യോഗസ്ഥരായ ബിനുമോന് കെ പി, സജിമോന്‍ കെ ഡി, ജോളി ജോസഫ്, സുമോദ്, അനീഷ്, അബ്ദുള്‍ സമദ്, ദിപുരാജ്, സത്യന് കെ ആര് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: