മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: ബിഎംഎസ്

Sunday 27 March 2016 9:22 pm IST

ആലപ്പുഴ: മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ആന്റ്‌മോട്ടോര്‍ എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രഘുരാജ് ആവശ്യപ്പെട്ടു. ആലപ്പി ഡിസ്ട്രിക്ട് മോട്ടോര്‍ ആന്റ് എന്‍ജിനീയറിങ് മസ്ദൂര്‍ സംഘ്(ബിഎംഎസ്) ജില്ലാ വര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ചികിത്സാസഹായം ലഭ്യമാക്കണം. ക്ഷേമനിധി ബോര്‍ഡിന്റെ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ജി. ഗോപകുമാര്‍, ഫെഡറേഷന്‍ വൈസ്പ്രസിഡന്റ് പി. എസ്. ശശിധരന്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ. സദാശിവന്‍ പിള്ള, അനിയന്‍ സ്വാമിച്ചിറ, സി. ഷാജി, രമേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ബി. രാജശേഖരന്‍ (പ്രസിഡന്റ്), സി. ഗോപകപമാര്‍, എം. സതീശന്‍ പിള്ള, ആര്‍. സന്തോഷ് കുമാര്‍, ജി. രാജീവ്( വൈസ്പ്രസിഡന്റുമാര്‍), അനിയന്‍ സ്വാമിച്ചിറ( ജനറല്‍ സെക്രട്ടറി), ആര്‍. സന്തോഷ്‌കുമാര്‍, പി. എ. അശോകന്‍, ജെ. മനോജ്, ശ്രീകണ്ഠന്‍, പി. വി. ജിബിന്‍, സി.ഷാജി, ഷാജി തോട്ടപ്പള്ളി (ജോ. സെക്രട്ടറിമാര്‍), റ്റി. ജി. രമേശ്കുമാര്‍ (ട്രഷറര്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.