തൊടുപുഴ: മുതലക്കോടത്തിന് സമീപം ട്രാന്‍സ്ഫോര്‍മര്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ ഉഗ്ര സ്ഫോടനത്തോടെ ട്രാന്‍സ്ഫോര്‍മറിന് തീപിടിക്കുകയായിരുന്നു. മുതലക്കോടം ഹോളിഫാമിലി നഴ്സിംഗ് കോളേജിന് സമീപത്തെ തോടിന് സമീപത്തിരിക്കുന്ന ട്രാന്‍സ്ഫോര്‍മറാണ് കത്തിയമര്‍ന്നത്. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി തീ അണയ്ക്കുകയായിരുന്നു. ഓവര്‍ ഹീറ്റായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് പ്രദേശത്ത് 7 മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടു. അടിയന്തിരമായി കെഎസ്ഇബി ഉദ്യോഗസ്ഥരിടപെട്ട് മണിക്കൂറുകള്‍ പ്രയത്നിച്ചാണ് ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തനക്ഷമമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: