വനിതകള്‍ക്ക് മൂന്നു റണ്‍ തോല്‍വി

Sunday 27 March 2016 9:47 pm IST

മൊഹാലി: ലോകകപ്പ് വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മൂന്നു റണ്‍ തോല്‍വി. നേരത്തെ തന്നെ പുറത്തായിരുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസിനോടാണ് കീഴടങ്ങിയത്. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് - 114/8 (20), ഇന്ത്യ - 111/9 (20). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നായിക സ്റ്റെഫാനി ടെയ്‌ലര്‍ (47), ദീനേന്ദ്ര ഡോട്ടിന്‍ (45) എന്നിവരുടെ മികവിലാണ് 114 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് കൗര്‍ നാലും അനുജ പാട്ടീല്‍ മൂന്നും വിക്കറ്റെടുത്തു. ഏകത ബിഷ്ടിന് ഒരു വിക്കറ്റ്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ വിന്‍ഡീസ് ബൗളര്‍മാര്‍ പിടിച്ചുകെട്ടി. 26 റണ്‍സെടുത്ത അനുജ പാട്ടീല്‍ ടോപ് സ്‌കോറര്‍. ഝുലന്‍ ഗോസ്വാമി (25), സ്മൃതി മന്ധാന (22), വേദ കൃഷ്ണമൂര്‍ത്തി എന്നിവരും രണ്ടക്കം കണ്ടു. ദീനേന്ദ്ര ഡോട്ടിനാണ് പന്ത് കൊണ്ടും ഇന്ത്യയെ വിഷമിപ്പിച്ചത്. മൂന്നു വിക്കറ്റെടുത്തു ഡോട്ടിന്‍. ഓള്‍റൗണ്ട് പ്രകടനം ഡോട്ടിനെ കളിയിലെ താരവുമാക്കി. അഫി ഫ്‌ളെച്ചര്‍ രണ്ടും, ഷാമില കൊന്നെല്‍, ഷഖ്വാന ക്വിന്റൈന്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.