സിപിഎം കാടത്തം: കുമ്മനം രാജശേഖരന്‍

Sunday 27 March 2016 4:40 pm IST

തിരുവനന്തപുരം: പയ്യോളിയില്‍ കൊല്ലപ്പെട്ട ബിഎംഎസ് മേഖലാ നേതാവും ബിജെപി പ്രവര്‍ത്തകനുമായ സി.ടി. മനോജ് കുമാറിന്റെ ഭാര്യയെ പട്ടാപ്പകല്‍ അക്രമിച്ചത് സിപിഎം കാടത്തത്തിന്റെ ലക്ഷണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു. മനോജിനെ കൊലപ്പെടുത്തിയതിലൂടെ ഒരു കുടുംബത്തെ അനാഥമാക്കുകയാണ് സിപിഎമ്മുകാര്‍ ചെയ്തത്. പറക്കമുറ്റാത്ത രണ്ട് കുട്ടികളെ അനാഥരാക്കാനുള്ള ശ്രമമാണ് മനോജ്കുമാറിന്റെ ഭാര്യ പുഷ്പയ്ക്ക് നേരെയുണ്ടായ അക്രമം. മനോജിന്റെ വീടിനുനേരെ നിരവധി തവണ ആക്രമണമുണ്ടായിട്ടും പോലീസ് ഗൗരവത്തിലെടുത്തില്ല. പോലീസിന്റെ അനാസ്ഥയാണ് വീണ്ടും അക്രമത്തിന് വഴിതെളിക്കുന്നത്. ബലിദാനികളുടെ കുടുംബത്തെപ്പോലും ബാക്കിവച്ചേക്കില്ലെന്ന സിപിഎം ധാര്‍ഷ്ട്യത്തിന് ഇരയാവുകയാണ് മനോജിന്റെ കുടുംബം. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത സിപിഎമ്മിന്റെ കഠാരരാഷ്ട്രീയത്തിനെ തിരെ കേരളത്തിന്റെ മനസ്സാക്ഷി ഉണരണം. അക്രമികളെ പാലൂട്ടിവളര്‍ത്തുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാട് പുനപരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരും. പുഷ്പയെ അക്രമിച്ചവര്‍ക്കെതിരെ പോലീസ് അടിയന്തിരമായി നടപടിയെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.