കൊച്ചി: മാതൃഭാഷയോടുളള അഭിമാനം പുതിയതലമുറയില്‍ വളരണമെന്ന് അമൃതഭാരതീവിദ്യാപീഠം പൊതുസഭ. ഭാഷയും സംസ്കാരവും നിലനില്ക്കണമെങ്കില് യുവാക്കളില്‍ മാതൃഭാഷയോയുള്ള ആദരവും അഭിമാനവും വളര്‍ത്തുന്നതിന്റെ ഭാഗമായി ചിങ്ങം1 മാതൃഭാഷാഭിമാനദിനമായി ആചരിക്കുമെന്നും അമൃതഭാരതീ വിദ്യാപീഠം പ്രഖ്യാപിച്ചു. സംസ്ഥാനപൊതുസഭയില് ഡോ.ജി.ഗംഗാധരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനപൊതുകാര്യദര്ശി എസ്.വി. ഗോപകുമാര്‍ വാര്‍ഷികവൃത്തം വായിച്ചു.
ബാലഗോകുലം സംസ്ഥാനാദ്ധ്യക്ഷന്‍ ബാബുരാജന്‍മാസ്റ്റര്‍ പുതിയ സംസ്ഥാനഭാരവാഹികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ : സി.ജി.രാജഗോപാല്‍ (സംസ്ഥാനസമിതി കുലപതി-തിരുവനന്തപുരം), ഡോ.ജി.ഗംഗാധരന്‍നായര്‍ (അദ്ധ്യക്ഷന്‍-എറണാകുളം), ഡോ.എന്‍.വി.നടേശന് (പരീക്ഷാസഞ്ചാലകന്‍-തൃശൂര്‍), പ്രൊഫ : ഗോപാലകൃഷ്ണമൂര്‍ത്തി (ഉപാദ്ധ്യക്ഷന്‍-എറണാകുളം), കെ.രാധാകൃഷ്ണന് (പൊതുകാര്യദര്‍ശി-കോട്ടയം), എ.വി.ഹരീഷ് മാസ്റ്റര്‍ (കാര്യദര്‍ശി-മലപ്പുറം), ഒ.കെ.രജീഷ് (കാര്യദര്‍ശി-കണ്ണൂര്‍), എം.കെ.സതീശന് (മുഖ്യസംയോജകന്‍ -എറണാകുളം), കെ.രാജഗോപാല്‍ (ഖജാന്‍ജി-എറണാകുളം), ബി.വിദ്യാസാഗരന് (പരീക്ഷാവിഭാഗം -എറണാകുളം), സമിതിയംഗങ്ങള്‍: കെ.ജി.ശ്രീകുമാര്‍(എറണാകുളം), എസ്.ബി.പ്രജിത്ത്മാസ്റ്റര് (കണ്ണൂര്‍), തുറവൂര്‍ ശ്രീകുമാര്‍ മാസ്റ്റര്‍ (ആലപ്പുഴ),ലക്ഷമിക്കുട്ടി ടീച്ചര്‍ (തൃശൂര്‍), ബി.ശ്രീകുമാര്‍ (എറണാകുളം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: