ശിവന്‍കുട്ടിയെ ഒ. രാജഗോപാല്‍ സന്ദര്‍ശിച്ചു

Sunday 27 March 2016 11:41 pm IST

തിരുവനന്തപുരം: കാല് തെന്നിവീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വി. ശിവന്‍കുട്ടി എംഎല്‍എയെ നേമം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ സന്ദര്‍ശിച്ചു. ഫെയ്‌സ് ബുക്കിലൂടെ അസുഖ വിവരം അറിഞ്ഞാണ് പെരുന്താന്നിയിലെ ശിവന്‍കുട്ടിയുടെ വീട്ടില്‍ രാജഗോപാല്‍ എത്തിയത്. അപ്രതീഷിത സന്ദര്‍ശനമെന്ന് ശിവന്‍കുട്ടിയും ഭാര്യ പാര്‍വ്വതിയും പറഞ്ഞു. ബിജെപി നേമം നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. ഗോപന്‍, കൃഷ്ണകുമാര്‍ എന്നിവരും രാജഗോപാലിനോടൊപ്പം ഉണ്ടായിരുന്നു.


നേമം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ ചികിത്സയില്‍ കഴിയുന്ന വി. ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചപ്പോള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.