കണ്ണൂര്‍: ഭാരതിയ ജനതാ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ജില്ല അധ്യക്ഷന്‍ പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. കണ്ണൂരിന്റെ സാമൂഹ്യ സാംസ്കാരീക സേവന രംഗങ്ങളില്‍ നിറ സാന്നിധ്യമായ കെ.ജി.ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം തിരഞ്ഞെടുപ്പ് രംഗത്ത് ഒരു വലിയ കുതിച്ചു ചാട്ടമായി തന്നെയാണ് പാര്‍ട്ടി കാണുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ബൂത്ത് തലം മുതല്‍ സജീവമായ പ്രവര്‍ത്തനത്തിന് ഇത് വര്‍ദ്ധിത വീര്യം നല്‍കിയതായി തിരഞ്ഞെടുപ്പ് തെളിയിക്കുമെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു
ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് ജയരാജന് മാസ്റ്റര്‍ , നിയുക്ത സ്ഥാനാര്‍ഥി കെ. ഗിരീഷ് ബാബു, ബിജെപി സംസ്ഥാന സമിതി അംഗം കെ.രഞ്ജിത്ത് ജില്ലാ ഉപാധ്യക്ഷന്‍ കെ.രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍ ട്രഷറര്‍ എ.ഒ.രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ശശിധരന് സ്വാഗതവും കെ.പ്രശോഭ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: