കോഴിക്കോട്: മാധ്യമം വാരികയ്ക്കെതിരെ കേസെടുത്താല്‍ മന്ത്രിസഭ തകരുന്നത് എങ്ങനെയെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് വ്യക്തമാക്കണമെന്ന് ജമാ അത്തെ ഇസ്ലാമി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ മന്ത്രിസ്ഥാനം ഒഴിയാനുള്ള ആര്‍ജ്ജവം ആര്യാടന് കാണിക്കണമെന്ന് ജമാ ആത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.
കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്.സിയെ ഏല്‍പ്പിക്കുന്നത് അട്ടിമറിക്കാന്‍ മന്ത്രി ആര്യാടന് ശ്രമിച്ചത് ആഗോള ടെണ്ടറിലൂടെ കിട്ടുന്ന കമ്മിഷന് ലക്ഷ്യം വച്ചായിരുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇത് കെ.പി.സി.സിയിലും പൊതുസമൂഹത്തിലും ചര്‍ച്ചയായതോടെ ജനശ്രദ്ധ തിരിക്കാനാണ് ആര്യാടന് ജമാ അത്തെ ഇസ്ലാമിക്കെതിരെ തിരിയുന്നത്.
മാധ്യമം വാരിക എന്താണ് തിരുത്തേണ്ടതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണെമെന്നും മുഹമ്മദ് കാരക്കുന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: