ഗോഹത്തി/കൊല്‍ക്കത്ത: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും വിജയ് മല്യയ്ക്ക് അനധികൃതമായി ബാങ്ക് വായ്പകള്‍ അനുവദിച്ചതില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ആസാമിലെ രങ്കപ്പാറയിലും പഞ്ച്ഗ്രാമിലും നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പശ്ചിമബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വലിയ പരാജയമായി മാറിയെന്ന് ബംഗാളിലെ ഖരഗ്പൂരില്‍ നടത്തിയ റാലിയില്‍ മോദി പറഞ്ഞു. ആസാം, ബംഗാള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായാണ് മോദിയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ പര്യടനം തുടരുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ രാജ്യം ഭരിച്ചിരുന്നത് ഇടനിലക്കാരായിരുന്നെന്നും മോദി കുറ്റപ്പെടുത്തി. ബിജെപി അധികാരത്തിലെത്തിയതോടെ ഇടനിലക്കാര്‍ക്ക് അവരുടെ കടകള്‍ അടയ്ക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: