കൊല്‍ക്കത്ത: ലോകം മുഴുവന്‍ ഭാരത്മാതാ കി ജയ് എന്ന് വിളിക്കണമെന്നാണ് ആഗ്രഹമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
”സമ്പന്നവും ചൂഷണമുക്തവും ആത്മാഭിമാനവുമുള്ള ഒരു ഭാരതം പടുത്തുയര്‍ത്താനാണ് നാം ആഗ്രഹിക്കുന്നത്. അതിനായി നമ്മുടെ ജീവിതങ്ങളില്‍ ഭാരതം ഉണ്ടാവണം.” ഒരു പുസ്തകപ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
വിഭജനത്തിനുശേഷം പാക്കിസ്ഥാന് ഭാരതം എന്ന പേരിന് അവകാശവാദമുന്നയിച്ചില്ലെന്നും ഭാരതത്തിന്റേതായ ഗുണങ്ങള്‍ അംഗീകരിക്കാനാവാത്തതുകൊണ്ടായിരുന്നു ഇതെന്നും സര്‍സംഘചാലക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: