എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Monday 28 March 2016 10:31 am IST

മുംബൈ: എയര്‍ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. പറക്കുന്നതിനിടെ വിമാനത്തിന്റെ അടിഭാഗത്തുനിന്നു പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അടിയന്തരമായി താഴെ ഇറക്കിയത്. തിങ്കളാഴ്ച രാവിലെ 7.40 ന് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. മുംബൈയില്‍നിന്നു ഹൈദരാബാദിലേക്കു പോകുകയായിരുന്ന വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 120 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അപകടത്തില്‍ യാത്രക്കാര്‍ നിസാരപരിക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. അതേസമയം വിമാനം നിലത്തിറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചത് ആശങ്കയ്ക്കു വഴിവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.