മലപ്പുറം: കേരളത്തില്‍ മുസ്ലീം വേട്ടയുണ്ടാകുമെന്ന് ആരും കരുതേണ്ടെന്നും മുസ്ലീങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമുദായിക ഐക്യത്തിന് പോറല്‍ ഏല്‍പ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്ന മാധ്യമങ്ങള്‍ അതില്‍ നിന്നും പിന്തിരിയണമെന്നും ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. മു
സ്ലീംലീഗിന്റെ അനൗദ്യോഗിക യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇ-മെയില്‍ വിവാദത്തില്‍ ലീഗിന്റെ നിലപാട് യോഗം ചര്‍ച്ച ചെയ്തു. പ്രചാരണം നേടാനും ലാഭമുണ്ടാക്കാനുമുള്ള ശ്രമത്തിനിടയില്‍ മാധ്യമ ധര്‍മ്മം ആരും മറക്കരുത്.
തീവ്രവാദം, രാജ്യദ്രോഹ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവരുടേതായ ചില രീതികളുണ്ട്. അത് നീതിപൂര്വ്വമാണോയെന്ന് പരിശോധിക്കേണ്ട ചുമതല ഭരണകൂടങ്ങള്ക്കുമുണ്ടെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.
മാറാട് സംഭവവും ഇ-മെയില്‍ വിവാദവും എല്ലാവരും മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്നും തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: