ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; നയം നടപ്പിലാക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും; പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം.

Wednesday 19 June 2019 9:56 pm IST
രാജ്യത്താകെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലിമെന്റില്‍ പ്രാധിനിത്യം ഉള്ള പാര്‍ട്ടികളുടെ അദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ചത്.

ന്യൂദല്‍ഹി:  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ 21 പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു.

രാജ്യത്താകെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രധാനമന്ത്രി  പാര്‍ലിമെന്റില്‍ പ്രാധിനിത്യം ഉള്ള പാര്‍ട്ടികളുടെ അദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ചത്. പാര്‍ലമെന്റ് ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്‌നായിക് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, കൂടാതെ അകാലിദള്‍, പിഡിപി, എന്‍സിപി, മുസ്ലീം ലീഗ്, സിപിഎം തുടങ്ങി വിവിധ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ആശയത്തെ യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടി നേതാക്കളും പിന്തുണച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശയം നടപ്പാക്കുന്നതിനെക്കുറിച്ച് സിപിഎമ്മിനും സിപിഐയ്ക്കും വ്യത്യസ്ത നിലപാടാണുള്ളത്. എന്നാല്‍ അവര്‍ ആശയത്തെ എതിര്‍ത്തില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.