ഏറ്റവും വലിയ അംഗീകാരം: ജയസൂര്യ

Wednesday 30 March 2016 12:02 pm IST

63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണ്ണയത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായ നടന്‍ ജയസൂര്യ ജന്മഭൂമി ഓണ്‍ലൈനോട് പ്രതികരിക്കുന്നു. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു; ജൂറിയുടെ പ്രത്യേക പരാമര്‍ശത്തില്‍ എന്ത് തോന്നുന്നു? അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം. അമിതാഭ് ബച്ചന്റേയും കങ്കണ റനൗത്തിന്റേയുമെല്ലാം ഒപ്പം തനിക്കും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം. തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും ജന്മഭൂമിയോട് അദ്ദേഹം വ്യക്തമാക്കി. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല; ഈ അവസരത്തില്‍ എന്ത് തോന്നുന്നു? സംസ്ഥാന- ദേശീയ പുരസ്‌ക്കാരങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തുന്നില്ല. ലൂക്കാ ചുപ്പി, സു...സു...സുധി വാല്‍മീകം എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര സമിതിയുടെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌ക്കാരം ലഭിച്ചശേഷം സിനിമാ ലോകത്ത് നിന്നുള്ള പ്രതികരണം? നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് വിളിക്കുന്നുണ്ട്. സു...സു...സുധി വാല്‍മീകം സംവിധായകന്‍ രഞ്ജിത്ത് ശങ്കറും തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. സുധി വാല്‍മീകത്തിന്റെ നിര്‍മ്മാതാക്കളിലൊരാള്‍ കൂടിയാണ് താന്‍. അതുകൊണ്ട് തന്നെ അതിയായ സന്തോഷമുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.