തിരുവനന്തപുരം: കമ്പനി ഓഹരി വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടര്‍ എം വി നികേഷ് കുമാറിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
ഒരു ഓഹരി ഉടമ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം നല്കിയ പരാതിയില്‍ തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐ.ആര് ആണ് സ്റ്റേ ചെയ്തത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംവി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
എഫ്.ഐ.ആര് റദ്ദാക്കാന്‍ ഹര്ജിക്കാരന് ഉന്നയിച്ച വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: