കണ്ണൂര്‍: സ്വദേശാഭിമാനി രാമകൃഷ്ണപള്ളയുടെ നൂറാം ചരമ വാര്‍ഷിക ദിനാചരണം കണ്ണൂര്‍ പ്രസ്കഌബിന്റെ ആഭിമുഖ്യത്തില്‍ നടത്തി. ഇതിന്റെ ഭാഗമായി പയ്യാമ്പലം സ്മുതി കുടീരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പൂഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പ്രസ്കഌബ് പ്രസിഡന്റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. കെ.എന്‍. ബാബു, മട്ടന്നൂര്‍ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു. സി.സുനില്‍കുമാര്‍,എസ്.കെ. മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: