ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തണം

Monday 28 March 2016 7:26 pm IST

ആലപ്പുഴ: 1983ല്‍ രൂപീകരിച്ച കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ തൊഴിലാളിരംഗത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ബിഎംഎസ്സിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്താതെ കേരളത്തില്‍ മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി. രാജേന്ദ്രന്‍പിള്ള. ജില്ലാ ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.ബി. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ സമാപന പ്രസംഗം നടത്തി. ചുമട്ടുതൊഴിലാളികളുടെ തൊഴിലും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി ചുമട്ടുതൊഴിലാളികള്‍ക്കും ലഭിക്കത്തക്ക രീതിയില്‍ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സി. ഗോപകുമാര്‍, കെ. സദാശിവന്‍പിള്ള, പി.എ.സുരേഷ്, മണിയന്‍, സന്തോഷ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി. ഗോപകുമാര്‍ (പ്രസിഡന്റ്), സുരേഷ്, അജികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. സദാശിവന്‍പിള്ള (ജനറല്‍സെക്രട്ടറി), പ്രദീപ്കുമാര്‍, സന്തോഷ്, ജയന്‍, ബിജു, പ്രദീപ് (സെക്രട്ടറിമാര്‍), പി.എ. സുമേഷ് (ഖജാന്‍ജി) തുടങ്ങി 13 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.