ആലപ്പുഴ: റോഡപകടങ്ങള്‍ കുറയ്ക്കണമെന്ന സന്ദേശമുയര്‍ത്തി കേരള റോഡുസുരക്ഷകര്മ്മസമിതി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട സന്ദേശയാത്ര 30ന് നടക്കും. രാവിലെ 10ന് തുമ്പോളിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ചേര്‍ത്തല,തണ്ണീര്‍മുക്കം, വൈക്കം, കുമരകം, വഴി കോട്ടയം തിരുനക്കരയില്‍ സമാപിക്കും.രാവിലെ 10ന് തുമ്പോളിയില്‍ നടക്കുന്ന സമ്മേളനത്തില്‍ റോഡുസുരക്ഷാ കര്‍മ്മസമിതി പ്രസിഡന്റ് ബി. സുജാതന്‍ അദ്ധ്യക്ഷത വഹിക്കും. പി. ജ്യോതിസ് മുഖ്യപ്രഭാഷണം നടത്തും. സന്ദേശ യാത്ര പ്രധാനസ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: