ആലപ്പുഴ: നടന് കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതകള്‍ അടിക്കടി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സവാക് ഓഫ് ഇന്ത്യ സെക്രട്ടറിയേറ്റ് കവാടത്തിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടത്തും. യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുന്നതിന് കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന് മണിയുടെ വീടു സന്ദര്‍ശിച്ച സവാക് ഓഫ് ഇന്ത്യ പ്രതിനിധിസംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ആശ്രമം ചെല്ലപ്പന്, സുധികുമാര്‍ ശര്‍മ്മ, സജിത് എസ്, സജികുമാര്‍, ശാന്തകുമാരി, ഡോ. ബീനാക്കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: