മുഹമ്മ: ജോലിവാഗ്ദാനം നല്കി പണം തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍. കയര്‍ബോര്‍ഡില്‍ മകന് ജോലിനല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ രണ്ടുപേരെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി തത്തനാട്ട് ബാബു(50), വാരണം ദേവസ്വംചിറ ഗോപി(48) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. മുഹമ്മ റോഷ്നി ഭവനില്‍ റോഷന്പോള് സെബാസ്റ്റ്യന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. സെബാസ്റ്റ്യന്റെ മകന് കയര്‍ ബോര്‍ഡില്‍ ജോലിനല്‍കാമെന്ന് പറഞ്ഞ് 65,000 രൂപ ഇവര്‍ മുന്‍കൂറായി കൈപ്പറ്റി എന്നാണ് പരാതി. മുഹമ്മ എസ് ഐ സി സി പ്രതാപ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: