ചേര്‍ത്തല: സ്കൂട്ടറില്‍ യാത്രചെയ്യവെ അമ്മയെയും മകനെയും ഒരു സംഘം റോഡില്‍ തടഞ്ഞ് അക്രമിച്ചതായി പരാതി. അക്രമത്തില്‍ വീട്ടമ്മയുടെ കാലിനൊടിവു പറ്റിയിട്ടുണ്ട്. ഇരുവരെയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ നാലുപവന്റെ സ്വര്‍ണ്ണമാല നഷ്ടപെട്ടതായും പരാതിയുണ്ട്. പട്ടണക്കാട് പഞ്ചായത്ത് 11 ാം വാര്‍ഡ് ധന്രാജ്ഭവനില് അംബിക(56) മകന് നിഥിന് രാജ്്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച സന്ധ്യയോടെ പുറത്താംകുഴിക്കു സമീപമായിരുന്നു അക്രമണം. ഇവിടെ രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ത്തിനിടെ അതുവഴി കടന്നുപോകുമ്പോഴായിരുന്നു അക്രമണം. ആളുമാറിയാണ് അക്രമമെന്നാണ് നിഗമനം. പട്ടണക്കാട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: