കോട്ടയം: പ്ലെയിസ്മെന്റ്സ് സെക്യൂരിറ്റീസ് ആന്റ് ഹോം നേഴ്സിംഗ് സര്‍വ്വീസ് ഓണേഴ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന് സംസ്ഥാന സമ്മേളനം നടന്നു.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, സംസ്ഥാന ജനറല്‍ സെക്രട്ടറി മാര്ട്ടിന് പയ്യപ്പിള്ളി, വൈസ്പ്രസിഡന്റ് അജയ് തുണ്ടത്തില്‍, ട്രഷറര്‍ എബി മാത്യു, രക്ഷാധികാരി റോയി.പി.എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് എം.എന്‍. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുകയും എക്സലന്‍സി അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്ത ചടങ്ങില്‍ ബിജുമോന്പാല കൃതജ്ഞതയര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: