തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തെപ്പറ്റി മുഖ്യമന്ത്രി യുക്തിസഹമായ വിശദീകരണം സമൂഹത്തിന് നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു. വിവാദവുമായി ബന്ധപ്പെട്ട് മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം അവിവേകമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇ-മെയില്‍ ചോര്‍ത്താന്‍ പോലീസ് തീരുമാനിച്ചതെന്നു വ്യക്തമാക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു. സാധാരണ അന്വേഷണമല്ല പോലീസ് നടത്തിയത്. വിശദ അന്വേഷണത്തിനുള്ള വിവരങ്ങളാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമത്തിനെതിരെ കേസെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: