കൊച്ചി: കേസുകള്‍ പരിഗണിക്കുമ്പോള്‍ കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ വിലക്കണമെന്ന ഹര്‍ജിയില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും ചട്ടങ്ങളോ നിര്‍ദ്ദേശങ്ങളോ നിലവിലുണ്ടോയെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സുപ്രീം കോടതിയിലേപ്പോലെ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് ഏര്‍പ്പെടുത്തണമെന്നും കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പാല സ്വദേശി ഡിജോ കാപ്പന് നല്കിയ ഹര്‍ജി ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: