ന്യൂദല്‍ഹി: പദ്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തു. ധിരുഭായ് അമ്പാനി ( മരണാനന്തരം), നടന് അനുപം ഖേര്‍, മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് തുടങ്ങിയ പ്രമുഖര്‍ രാഷ്ട്രപതി ഭവനില്‍വെച്ചു നടന്ന ചടങ്ങില്‍ പദ്മ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ അവിനാശ് കമലാകാര്‍ ദീക്ഷിത്, മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ ജഗ്മോഹന്, നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ക്ക് രാജ്യത്തെ രണ്ടാമത്തെ ബഹുമതിയായ പദ്മ വിഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു.
ആര്‍കിടെക്ട് സൊരാബെ, വിദ്യാഭ്യാസ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ബര്‍ജിന്ദര്‍ സിങ് ഹംദര്‍ദ്, വ്യവസായി പല്ലോഞ്ജി ശപൂര്‍ജി മിസ്ത്രി, ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്, ശാസ്ത്രജ്ഞന് അല്ല വെന്ടക രാമ റാവു, ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ദുവ്വൂര്‍ നാഗേശ്വര്‍ റെഡ്ഡി എന്നിവര്‍ക്ക് പദ്മഭുഷണും, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് മില്സ്വാമി അണ്ണ ദുരൈ, സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍, നടന് അജയ് ദേവ്ഗണ്, അമ്പെയ്ത്ത് താരം ദീപിക കുമാരി, ഷെഫ് മുഹമ്മദ് ഇംതിയാസ് ഖുറേഷി എന്നിവര്‍ക്ക് പദ്മശീ പുരസ്കാരങ്ങളും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: