കൊച്ചി: കേരളത്തില്‍ ഈ ആഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മദ്ധ്യ, തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത രണ്ടുമൂന്നു ദിവസങ്ങളില്‍ നേരിയതോതില്‍ മഴ ലഭിക്കുവാന്‍ സാധ്യതയുണ്ടെന്നും കൊച്ചി സര്‍വ്വകലാശാലയിലെ കാലാവസ്ഥാ റഡാര്‍ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കുറഞ്ഞ താപനില 25 ഡിഗ്രിയും കൂടിയ താപനില 36ഡിഗ്രിയും ആയിരിക്കുമെന്നും കേന്ദ്രം പുറപ്പെടുവിച്ച പ്രതിവാര കാലാവസ്ഥ അവലോകനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: