കൊച്ചി: കേരളാ കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം സംസ്ഥാന വൈസ് ചെയര്മാന് പി.ടി. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ രാജിവെച്ച് ജനാധിപത്യ കേരളാ കോണ്‍ഗ്രസിലേയ്ക്ക്. സംസ്ഥാന നേതാക്കളായ ടിങ്കിള്‍ രാജ്, നജീബ് പോരുവഴി, ഷാജന് ജോസ്, ജോസ് പറമ്പി, അമ്മിണി കുട്ടന്‍പിള്ള, ആന്റണി അറക്കല്‍, അരുണ്‍ ഗോപിനാഥ്, അഡ്വ. സുരേഷ് ബാബു, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പൗളിന് കൊമറ്റം, യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ വിനയ് നാരായണ്‍, ജോണി വര്‍ഗീസ്, എറണാകുളം ജില്ലാ ഭാരവാഹികളായ കെ.കെ.പുഷ്കരന്, ഷാജികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: