കൊച്ചി: സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് ആന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ അഖില കേരള ഫുട്ബോള്‍ ഫ്രീസ്റ്റൈല്‍ ആന്റ് ജഗ്ലിംഗ് ടൂര്‍ണമെന്റ് ഏപ്രില്‍ 11 മുതല്‍ 15 വരെ കൊച്ചി അബാദ് ന്യൂക്ലിയസ് മാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ സമയം പന്ത് താഴെ വീഴാതെ ജംഗ്ലിംഗ് ചെയ്യുന്നവരാണ് മത്സരത്തില്‍ വിജയികളാകുക. അബാദ് ന്യൂക്ലിയസ് മാളിന്റെ സഹകരണത്തോടെ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന് 999567559 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സ്പോര്‍ട്സ് ആന്റ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റ് ടി.ബി.സിജിന്‍, ഉമൈര്‍ നസീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: