ലഖ്നൗ: ഭാരത്മാതാ കീ ജയ് മുദ്രാവാക്യം ആരെയും നിര്‍ബന്ധിച്ചു വിളിപ്പിക്കേണ്ടതല്ല, സ്വയം തോന്നി വിളിയ്ക്കേണ്ടതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതീയ ജനസംഘത്തിന്റെ രൂപീകരണമുള്‍പ്പെടെ നടന്ന ചരിത്രപ്രാധാന്യമുള്ള സ്മൃതി ഭവനില്‍ കിസാന്‍ ഭവന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര് സംഘചാലക്. നാലാമത് സര് സംഘചാലക് ആയിരുന്ന രജ്ജുഭയ്യയുടെ പേരാണ് കിസാന്‍ ഭവനു നല്‍കിയിരിക്കുന്നത്.
മറ്റുള്ളവരില്‍ ആദര്‍ശം നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുകയല്ല, മറിച്ച് എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കാന്‍ പ്രാപ്തമാകുന്ന സ്ഥിതിവിശേഷത്തിനുള്ള പ്രവര്‍ത്തനം നടത്തുകയാണ് വേണ്ടതെന്ന് ഡോ. ഭാഗവത് പറഞ്ഞു. ഈ ഭാരതത്തില്‍ വസിക്കുന്നവരെല്ലാം നമ്മുടെ സ്വന്തമാണ്. അവരില്‍ ആശയാദര്‍ശങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ല.
ഭാരതം ലോകത്തിനു മാതൃകയാകേണ്ടതാണ്. എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാക്കുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ധര്‍മ്മം. അതിനുതക്ക രീതിയില്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്കു മാതൃകയായ നിത്യജീവിതം നയിക്കണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: