കോഴിക്കോട്: ഒ വി വിജയന്റെ വേര്പാടിന് 11 വര്‍ഷം തികയുമ്പോള്‍ വിജയന്റെ കലാ സാഹിത്യ ദര്‍ശനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനും അനുസ്മരിക്കാനുമായി തപസ്യയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലെ കലാ-സാഹിത്യ പ്രേമികള്‍ നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് അളകാപുരിയില്‍ ഒത്തുചേരുന്നു.
എഴുത്തുകാരന് വി.ആര്. സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.വി. സജയ് ഒ.വി. വിജയന് അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ. കെ. നാരായണന്, രാധാകൃഷ്ണന് കാര്യാവില്‍ എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹനായ വി. ആര്. സുധീഷിനെ ആദരിക്കും. ഖസാക്കിന്റെ ഇതിഹാസം പശ്ചാത്തലമാക്കി ഡി. മനോജ് തയ്യാറാക്കിയ ഫോട്ടോ പ്രദര്‍ശനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: