കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ നവതിയാഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ ഘോഷയാത്രക്ക് തുടക്കം. വിദ്യാര്‍ത്ഥികള്‍ എപ്പോഴും മധുരമാവണമെന്നും, ഉറുമ്പുകളായി അംഗീകാരം അവയെ തേടിയെത്തുമെന്നും ആഘോഷം ഉദ്ഘാടനം ചെയ്ത കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. കെ. ദാസന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. നവതി സ്മാരക മന്ദിരം ബാലചന്ദ്രന് വടക്കേടത്തും പ്രതിഭാസംഗമം ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായരും ഉദ്ഘാടനം ചെയ്തു.
പരിപാടിയോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന് കോട്ട് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ടി.കെ. ഷെറീന വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി. കലാപ്രതിഭകള്‍ക്കുള്ള ഉപഹാരം മാനേജര്‍ ടി.കെ. വാസുദേവന്‍ നായര്‍ വിതരണം ചെയ്തു.
വിരമിക്കുന്ന പ്രധാന അദ്ധ്യാപകന് ഇ.കെ. അശോകന്, അദ്ധ്യാപകരായ പി. വത്സല, എ. സുമ എന്നിവരും സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സത്യനാഥന് മാടഞ്ചേരി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: