നിയമസഭയില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാകും: സി.കെ. പത്മനാഭന്‍

Wednesday 30 March 2016 11:06 am IST

ബിജെപി – എന്‍ഡിഎ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്
സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇരുമുന്നണികളെയും പരാജയപ്പെടുത്തി കേരള നിയമസഭയില്‍ നിര്‍ണ്ണായക സ്ഥാനം നേടാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും അത് ഇത്തവണ പൂര്‍ത്തീകരിക്കുമെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പത്മനാഭന്‍. ബിജെപി എന്‍ഡിഎ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 60 വര്‍ഷം അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മുന്നണികള്‍ കേരളത്തെ വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ നാടാക്കി മാറ്റി. ഈ ഇരു രാഷ്ട്രീയ വിഷ വൃക്ഷ മുന്നണികള്‍ കേരള ജനതയെ കാര്‍ന്ന് തിന്നുകയാണ് പരസ്പരം വോട്ട് മറിച്ച് ബിജെപിയുടെ വിജയത്തെ അട്ടിമറിക്കുകയായിരുന്നു മുന്നണികള്‍. എന്നാല്‍ ബിജെപി ഇന്ന് മുന്നണി രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ എത്തിയിരിക്കുന്നു.

ബിഡിജെഎസ്, കേരള കോണ്‍ഗ്രസ്സ്, എല്‍ജെപി തുടങ്ങിയ പാര്‍ട്ടികളും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും ഇന്ന് ബിജെപിയോടൊപ്പമുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിന് കേരളത്തില്‍ വിജയിക്കാന്‍ കഴിയും. ന്യൂന പക്ഷവിഭാഗത്തിന് മേല്‍ക്കൈയുള്ള കശ്മീരിലും,ഗോവയിലും, കമ്മ്യൂണിസ്റ്റ് ബംഗാളിലും ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ വിജയ നേട്ടം കൈവരിയ്ക്കാന്‍ ബിജെപിക്ക് ആവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം പ്രസിഡന്റ് വി.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍ മാസ്റ്റര്‍, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി. വാസുദേവന്‍, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. സുധീര്‍, മണ്ഡലം സംയോജക് പി. ഹരീഷ്‌കുമാര്‍, ജില്ലാ സമിതി അംഗം അഡ്വ.വി.പി. വേണു, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, ജിഷാ ഗിരീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ. ഷൈബു, ശിവപ്രസാദ്, മണ്ഡലം ട്രഷറര്‍ സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഫണ്ട് അഡ്വ. വി.പി.വേണുവില്‍ നിന്ന് സി.കെ. പത്മനാഭന്‍ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.