ന്യൂദല്‍ഹി: ത്രിരാഷ്ട്ര പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്രതിരിക്കും. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സ്, വാഷിങ്ടെണ്‍, സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളിലേക്കാണ് മോദിയുടെ യാത്ര.
ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്റെ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. തുടര്‍ന്ന് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ബ്രസല്‍സിലെ ഭാരതീയരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, വാണിജ്യ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.
പിന്നീട് അമേരിക്കയിലെ വാഷിങ്ടണില്‍ നടക്കുന്ന ആണവ സുരക്ഷ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഉച്ചകോടിയില്‍ മോദി ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന. തുടര്‍ന്ന് സൗദി അറേബ്യയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി റിയാദില്‍ എത്തും. സൗദി രാജാവിന്റെ ക്ഷണപ്രകാരമാണ് മോദി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: