കരുനാഗപ്പള്ളി: കായംകുളം ഹാര്‍ബറില്‍ നിന്നും ഇന്നലെ വെളുപ്പിന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് കടലില്‍ താഴ്ന്നു. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏഴു തൊഴിലാളികളുമായി പോയ ആണ്ടിയാര്‍ ബോട്ടാണ് അപകടത്തല്‍പ്പെട്ടത്. കായംകുളത്തിന് 13 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് പണിയെടുത്ത് കൊണ്ടിരുന്ന ബോട്ടില്‍ ക്രമാതീതമായി വെള്ളം കയറുന്നത് ശ്രദ്ധിച്ച ജീവനക്കാര്‍ വള്ളം വറ്റിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷക്കായി നിലവിളിച്ച തൊഴിലാളികളെ സമീപത്ത് മത്സ്യബന്ധനം നടത്തികൊണ്ടിരുന്ന ലക്ഷ്മിവിഷ്ണുവെന്ന ബോട്ടിലെ ജീവനക്കാര്‍ എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ട് കരയ്ക്ക് എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: