നേവിയുടെ ലോജിസ്റ്റിക്സ് കേഡറില്‍ പെര്‍മനന്റ് കമ്മീഷന് ഓഫീസര്‍, എഡ്യൂക്കേഷന്‍/എയര്‍ ട്രാഫിക് കണ്ട്രോള് ബ്രാഞ്ചില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ലോജിസ്റ്റിക്സ്/വര്‍ക്സ് കേഡറില്‍ പുരുഷന്മാര് മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. 2016 ഡിസംബറില്‍ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം തുടങ്ങും. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ.
1. ലോജിസ്റ്റിക്സ്/വര്‍ക്സ്: യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബികോം/എംകോം, ബിഎ/എംഎ (ഇക്കണോമിക്സ്), ബിബിഎ/എംബിഎ, ബിബിഎം, ബിസിഎ/എംസിഎ, ബിഎസ്സി ഐടിഎ/എംഎസ്സി ഐടി, ബിടെക്/ബിഇ (ഏതെങ്കിലും വിഷയം), ബിരുദവും മെറ്റീരിയല്‍സ് മാനേജ്മെന്റില്‍ പോസ്റ്റ്, ഗ്ര്വാജ്വേറ്റ് ഡിപ്ലോമ/ഡിഗ്രിയും, ഐസിഡബ്ല്യുഎ, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, വര്‍ക്സ് ബിഇ/ബിടെക് സിവില്‍ എന്‍ജിനിയറിംഗ്, ബി ആര്‍ക്കിടെക്ചര്‍ തുടങ്ങിയ ഏതെങ്കിലും ഒന്നില്‍ ബിരുദം.
2. എഡ്യൂക്കേഷന്‍ ബ്രാഞ്ച്: യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷണല്‍ റിസര്‍ച്ച്,/അനാലിസിസ്/മീറ്റിയറോളജി/ ഓഷ്യനോഗ്രഫി, അറ്റ്മോസ്ഫറിക് സയന്‍സില്‍ എംഎസ്സി/എംസിഎ/എംഎ (ഇംഗ്ലീഷ്/ഹിസ്റ്ററി). ഫിസിക്സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ മാത്സ്/ മാത്സില് ബിരുദാനന്തര ബിരുദമുള്ളവര്‍ ഫിസിക്സും ബിരുദതലത്തില്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/മെക്കാനിക്കല്‍ ബിഇ/ബിടെക്/എംടെക് അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ മീറ്റിയറോളജി/ഓഷ്യനോഗ്രഫി, അറ്റ്മോസ്സ്ഫറിക് സയന്‍സില്‍ എംടെക്.
3. എയര്‍ ട്രാഫിക് കണ്ട്രോള് കോഴ്സ്: 60 ശതമാനം മാര്‍ക്കോടെ ബിഇ, ബിടെക്. പ്ലസ്ടുവിന് ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അവസാനവര്‍ഷ വിദ്യാര്‍ഥികളും ഇതിനകം യോഗ്യത നേടിയിട്ടില്ലാത്തവരും അപേക്ഷിക്കേണ്ടതില്ല. ശാരീരിക യോഗ്യത: ഉയരം 157 സെ.മീ (പുരുഷന്), 152 സെ.മീ (സ്ത്രീ). തൂക്കം ആനുപാതികം. കാഴ്ചശക്തി: ലോജിസ്റ്റിക്സ്, എഡ്യൂക്കേഷന്‍ – രണ്ടു കണ്ണുകള്‍ക്കും കുറഞ്ഞത് 6/60, 6/60 കണ്ണട ഉപയോഗിച്ച് 6/6, 6/12 വര്‍ണാന്ധതയോ നിശാന്ധതയോ പാടില്ല. എസ്സി 6/9, 6/9, 6/6, 6/6
തെരഞ്ഞെടുപ്പ്: ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ 2016 ജൂണ്‍ – ഒക്ടോബര്‍ മാസത്തില്‍ ബാംഗളൂര്‍, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തുന്ന എസ്എസ്ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റര്‍വ്യൂ. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സപ്ഷന്‍, ഡിസ്കഷന് ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയുള്‍പ്പെട്ടതാണ് രണ്ടാം ഘട്ടം. തുടര്‍ന്നു വൈദ്യപരിശോധന. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യൂവിനു പങ്കെടുക്കുന്നവര്‍ക്കു തേഡ് എസി യാത്രാബത്ത നല്‍കും. സബ്-ലഫ്റ്റനന്റ് റാങ്കിലായിരിക്കും തുടക്കം.
ഓണ്‍ലൈനായി മാത്രമെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. www.nausenabharti.nic.in എന്ന വെബ്സൈറ്റ് മുഖേന മേയ് ഒന്ന് വരെ ഇ-ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതു ബന്ധപ്പെട്ട കോളത്തില്‍ പൂരിപ്പിക്കണം. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിട്ടുള്ള അതേ രീതിയില്‍ത്തന്നെ വിവരങ്ങള്‍ പൂരിപ്പിക്കാന്‍ ശ്രദ്ധിക്കണം. വെബ്സൈറ്റിലെ അജജഘഥ ഛചഘകചഋ എ ലിില് ഛഎഎകഇഋ ഋചഠഞഥല് ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ നല്കിയിട്ടുള്ളതു കാണുക. ശരിയായി അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ സഹിതമുള്ള അപേക്ഷയുടെ രണ്ടു പ്രിന്റൗട്ട് എടുക്കണം. ഇതില്‍ ഒരെണ്ണത്തില്‍ ഒപ്പിട്ട് ഇനിപ്പറയുന്ന രേഖകള്‍ സഹിതം പിന് ചെയ്തു ഏപ്രില്‍ 19ന് മുമ്പു ബന്ധപ്പെട്ട വിലാസത്തില്‍ ലഭിക്കത്തക്കവിധം സാധാരണ തപാലില്‍ അയയ്ക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ, 10, 12 ക്ലാസ് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (മാര്‍ക്ക് ലിസ്റ്റുകള്‍ സഹിതം), മറ്റു യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (എല്ലാ വര്‍ഷം/സെമസ്റ്ററുകളിലെയും മാര്‍ക്ക് ലിസ്റ്റുകള്‍ സഹിതം). കവറിനു മുകളില്‍ ONLINE APPLICATION N0……………….. APPLICATION FOR PC (LOG)/SSC(EDUCATION/SSC(AC) DEC 2014 COURSE Qualification ………… Percentage…………% F¶v Fgp-X-Ww.
hn-em-kw: Post Box No. 04, Main Post Office, R.K. Puram, NewDelhi 110 021. hn-i-Z-hn-h-c-§Ä-¡v: www.nausenabharti.nic.in. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ ഒമ്പത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: