ചീഫ് കമ്മീഷണര്‍ ഓഫ് സെന്‍ട്രല്‍ എക്സൈസ് ബെംഗളൂരു ഓഫീസിലേക്ക് സ്പോര്‍ട്സ് ക്വോട്ട നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ്, നീന്തല്‍, ചെസ്, കാരംസ് (സ്ത്രീ/ പുരുഷന്) ഹോക്കി, ബാസ്ക്കറ്റ് ബോള്‍, ക്രിക്കറ്റ്, കബഡി (പുരുഷന്) മത്സരങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് അവസരം. ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് രണ്ട്, ഹവില്‍ദാര്‍ തസ്തികകളിലാണ് ജോലി ലഭിക്കുക. ആകെ 30 ഒഴിവുകള്‍ ഉണ്ട്. അപേക്ഷകര്‍ സംസ്ഥാന/ ദേശീയ ടീമില്‍ കളിച്ചിരിക്കണം.
അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത കായിക താരങ്ങള്‍ക്കു മുന്‍ഗണനയുണ്ട്. ഗ്രൗണ്ട്/പ്രൊഫിഷ്യന്‍സി ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. സ്റ്റെനോഗ്രാഫര്‍മാര്‍ക്കും ടാക്സ് അസിസ്റ്റന്റുമാര്‍ക്കും സ്കില്‍ ടെസ്റ്റും ഹവില്‍ദാര്‍മാര്‍ക്ക് ശാരീരികക്ഷമതാ പരിശോധനയും ഉണ്ടായിരിക്കും.
1. ടാക്സ് അസിസ്റ്റന്റ്: ഒഴിവ്- 9. യോഗ്യത- ബിരുദം അല്ലെങ്കില്‍ തത്തുല്യം. മണിക്കൂറില്‍ 8000 കീ ഡാറ്റ എന്‍ട്രി വേഗം. പ്രായം- 2016 മാര്‍ച്ച് ഒന്നിന് 18നും 27നും മധ്യേ. ശമ്പളം- 5,200- 20,200 രൂപ.
2. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് രണ്ട്: ഒഴിവ്-1. യോഗ്യത- പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. മിനിറ്റില്‍ 80 വാക്കുകളുടെ ടൈപ്പിംഗ് വേഗം. പ്രായം- 18 നും 27നും മധ്യേ. ശമ്പളം- 5,200- 20,200 രൂപ. ഗ്രേഡ് പേ- 2,400 രൂപ.
3. ഹവില്‍ദാര്‍: ഒഴിവ്- 20. യോഗ്യത- എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം. ശാരീരികയോഗ്യത പുരുഷന്മാര്ക്ക് ഉയരം- 157.5 സെമീ. നെഞ്ചളവ്- 81-86 സെമീ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് ഉയരത്തില്‍ അഞ്ച് സെമീ ഇളവ് ലഭിക്കും. സ്ത്രീകള്‍ക്ക് 152 സെമീ. തൂക്കം 48 കിലോഗ്രാം. നെഞ്ചളവ് ബാധകമല്ല. എസ്ടി വിഭാഗക്കാര്‍ക്ക് ഉയരത്തില്‍ രണ്ട് സെമീ ഇളവുണ്ട്. പുരുഷന്മാര്ക്ക് 15 മിനിറ്റില്‍ 1,600 മീറ്റര്‍ നടത്തം. 30 മിനിറ്റില്‍ എട്ട് കിലോമീറ്റര്‍ സൈക്കിംഗ് എന്നിവയുള്‍പ്പെടുന്ന ശാരീരികക്ഷമതാ പരിശോധനയുണ്ടാകും. സ്ത്രീകളുടെ ശാരീരികക്ഷമതാ പരിശോധനയില്‍ 20 മിനിറ്റില്‍ ഒരു കിലോമീറ്റര്‍ നടത്തം. 25 മിനിറ്റില്‍ മൂന്നു കിലോമീറ്റര്‍ സൈക്കിംഗ്.
പ്രായം- മാര്‍ച്ച് ഒന്ന് അടിസ്ഥാനമായി 18 നും 27 നും മധ്യേ. ശമ്പളം- 5,200- 20,200 രൂപ. 1,800 രൂപ ഗ്രേഡ് പേ. എല്ലാ തസ്തികകളിലും ജനറല്‍ വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് എട്ടും എസ്സി, എസ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
www.cetnralexcixebangalore.gov.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോമിന്റെ പ്രിന്റൗട്ടെടുത്ത് പൂരിപ്പിച്ച്, ഒപ്പിട്ട്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ആവശ്യമായ രേഖകള്‍ സഹിതം അയയ്ക്കുക. അപേക്ഷകള്‍ അയക്കേണ്ട വിലാസം-þ The Additional Commissioner (CCO), Office of the Chief Commissioner of Cetnral Excise, Bangalore Zone, PB, No5400, CRBuilding, Queen Roa-d, Bangalore 560001. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31.
പ്രതികരിക്കാൻ ഇവിടെ എഴുതുക: